Tuesday, May 22, 2007

മരണം വിതയ്ക്കുന്ന എണ്ണ വേട്ടക്കാരന്‍

ഇറാക്ക്‌ യുദ്ധത്തിലേക്കും അനന്തര നടപടികളിലേക്കും അമേരിക്കയെ നയിച്ച നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍, എണ്ണ തേടിയിറങ്ങിയ ഒരു വേട്ടക്കാരന്റെ കൌടില്യമാണെന്നുള്ളതിന്റെ വസ്തുതാപരമായ ചില തെളിവുകളിതാ ... ചിന്തിക്കുന്ന ജനസമക്ഷം സവിനയം സമര്‍പ്പിക്കുന്നു...

സെപ്റ്റംബര്‍ 11-നു ആറു മാസങ്ങള്‍ക്കു മുമ്പ്‌ 2001-ഏപ്രിലില്‍ തന്നെ ഇറാക്ക്‌ അധിനിവേശത്തിനു ബുഷ്‌ തീരുമാനമെടുത്തിരുന്നുവെന്നും, അതിനുള്ള ഔദ്യോഗിക കാരണം ഇറാക്കിന്റെ എണ്ണയിലെ പാശ്ചാത്യ ആധിപത്യം ഉറപ്പിക്കുക എന്നുള്ളതു മാത്രമായിരുന്നു എന്നതാണ്‌ ഒരു നഗ്ന സത്യം.


President Bush's Cabinet agreed in April 2001 that 'Iraq remains a destabilising influence to the flow of oil to international markets from the Middle East' and because this is an unacceptable risk to the US 'military intervention' is necessary.
Sunday Herald newspaper (UK),
"Official: US oil at
the heart of Iraq crisis"
, 6 October 2002.



ഈ സൈനിക തീരുമാനത്തിന്‌ 9/11 സംഭവങ്ങളുമായോ, ഭീകരതക്കെതിരായ യുദ്ധവുമായോ, ഐക്യരാഷ്‌ട്രസഭയുടെ ആയുധ നിരീക്ഷണവുമായോ, ഇറാഖ്‌ കൈവശം വെച്ചു എന്നാരോപിക്കുന്ന സമൂല നാശകാരികളായ ആയുധങ്ങളുമായോ, ഇറാഖികളുടെ മനുഷ്യാവകാശങ്ങളുമായോ, യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി അമേരിക്കന്‍ ഗവണ്‍മന്റ്‌ ഉയര്‍ത്തിക്കാട്ടിയ മറ്റൊരു കാരണവുമായോ പുലബന്ധം പോലുമില്ല എന്നുള്ളതാണ്‌
യാഥാര്‍ത്യം.
യുദ്ധം മൂലം ലാഭം ലാക്കാക്കിയവര്‍ ആരെന്നു കൂടി അറിയുമ്പോഴാണ്‌ ചിത്രം പൂര്‍ത്തിയാവുക.ബുഷിന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളെ സാമ്പത്തികമായി പിന്തുണക്കുന്ന ചില കുത്തക എണ്ണ മുതലാളികമ്പനികള്‍ക്കും, ബുഷടക്കമുള്ള അധികാരികളില്‍ എണ്ണവ്യവസായത്തില്‍ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കുമാണ്‌ ഇതിന്റെ ലാഭ പങ്ക്‌ എത്തിച്ചേരുക എന്നുള്ളതാണ്‌ പരമാര്‍ത്ഥം.യുദ്ധാനന്തരം ഇത്തരം എണ്ണ കമ്പനികളുടെ ലാഭവിഹിതം 50-ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നുള്ളതാണ്‌ സത്യവും.

Profits in the fourth quarter scored 50% to $4.09bn (£2.5bn), beating analyst expectations.

BBC News (UK), "Oil prices lift ExxonMobil", 30 January 2003

രാഷ്ട്രീയ നയതന്ത്രജ്ഞരും, നിരീക്ഷകരും എന്തൊക്കെ പറഞ്ഞാലും യുദ്ധം മൂലം അവര്‍ കേള്‍ക്കാനാഗ്രഹിച്ചത്‌ അവര്‍ക്കു കേള്‍ക്കാന്‍ സാധിച്ചു.

നിങ്ങളെന്തു വിശ്വസിക്കണമെന്നു തീരുമാനിക്കുന്നതിനു മുമ്പു ഈ യാഥാര്‍ത്ത്യങ്ങളിലേക്കും ഒന്ന്‌ കണ്ണോടിക്കുക.

Council on Foreign Relations, "Strategic Energy Policy Challanges for the 21st Century", April 2001

Links: സമാനമായ ചില ചിന്തകള്‍ കണ്ണൂസ് സമകാലികത്തില്‍ എഴുതിയിട്ടുണ്ട്


7 comments:

ചില നേരത്ത്.. said...

എവിടെ??

സൂഫി said...

ഇബ്രു.. ദാ ഇവിടെ :)

Rasheed Chalil said...

ഇത് ലോകം മുഴുവന്‍ അറിയുന്ന സത്യമല്ലേ... പിന്നെ എല്ലാവരും കണ്ണടച്ചിരുട്ടാക്കുന്നു എന്നു മാത്രം.

എവിടെ മാഷേ... കാണാറേ ഇല്ലല്ലോ.

സൂഫി said...

ഇത്തിരി,
അടഞ്ഞു പോകുന്ന ആ കണ്‍പോളകള്‍ എന്നത്തേക്കുമായി അടയുന്നതിനു മുമ്പ് നമുക്കെന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

ജീവിതം ജോലിക്കു വേണ്ടിയോ അതോ, ജോലി ജീവിതത്തിനു വേണ്ടിയോ എന്നുള്ള ഒരു സമസ്യയില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു...

ഒന്നു ശ്വാസം വിടാനുള്ള ശ്രമമാണിതൊക്കെ..
:)

മൂര്‍ത്തി said...

കൂടുതല്‍ പേര്‍ വായിച്ചിരിക്കേണ്ട പോസ്റ്റാണിത്...യുദ്ധം അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നഷ്ടമല്ല. ചിലവാകുന്ന 100 ഡോളറില്‍ 80ഉം സാധാരണക്കാരന്റെയാണ്..20 കുത്തകകളുടെ..കോണ്ട്രാക്റ്റുകളിലൂടെ തിരിച്ചുവരുന്ന 80ല്‍ 60 കുത്തകകള്‍ക്കും 20 ടാക്സ്പേയേര്‍സ് എന്ന ജനത്തിനും...നോം ചൊംസ്കി പറഞ്ഞ ഒരു കണക്ക്..ഓര്‍മ്മയില്‍ നിന്ന്‌

evuraan said...

യുദ്ധത്തിന്റെ സാമ്പത്തിക ലാഭം ആര്ക്കാണു്‌ കയ്ക്കുക?

യഥാര്ത്ഥത്തില് ഇറാക്ക്‌ യുദ്ധം, യൂറോ vs. ഡോളര് സംഘര്ഷം (യൂറോയ്ക്ക് മേലേ ഡോളറിനു ആധിപത്യം നേടിക്കൊടുക്കാനുള്ള തന്ത്രമാണെന്നു) ആണെന്ന് അരിന്ധം ചൗധരി ഒരിക്കല് ക്വോട്ടിയിരുന്നതു ഓര്മ്മ വരുന്നു. അരിന്ധത്തിന്റെ ഫാനൊന്നുമല്ല, അതങ്ങേരുടെ തന്നെ ഒറിജിനല് ക്വോട്ടാണോന്നും അറിയില്ല. /എഡിറ്റോറിയലെഴുതാന് വിവരമുള്ള ആരെങ്കിലും ഒരാള് ഉണ്ടായാല് പോരേ? തൊഴിലാളിയുടെ കണ്ടെത്തല് മുതലാളിയുടേതാകുന്നുവല്ലോ?/

സൂഫീ, തിരികെ അജ്ഞാത വാസത്തിലേക്ക് വീണ്ടുമുടനെ മുങ്ങാംകുഴിയിടാതെ കുറെനാള് ഇവിടെയൊക്കെ നിന്നുകൂടേ?

സൂഫി said...

മൂര്‍ത്തി,
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്‌.
നോം ചോംസ്കിയും, ജാപ്പനീസ്‌ നോവലിസ്റ്റും നോബല്‍ സമ്മാനജേതാവുമായ കെന്‍ സാബുറോ ഓയുമായും നടന്ന ഒരു സംവാദം, അമേരിക്കന്‍ അധിനിവേശങ്ങള്‍ക്കെതിരെ പട പൊരുതിയ സുപ്രസിദ്ധ ആക്ടിവിസ്റ്റ്‌ എഡ്വേര്‍ഡ്‌ സയ്ദ്‌ ക്വോട്ട്‌ ചെയ്‌തത്‌ വായിച്ചിരുന്നു. അതില്‍ യുദ്ധം കൊണ്ട്‌ ജീവിക്കുന്ന അനേകം കോര്‍പ്പറേറ്റുകളെക്കുറിച്ചു പ്രതിപാദിച്ചിരുന്നു.

നമ്മുടെ നാട്ടിലെ അഭിനവബുജികള്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും (പാടിപ്പതിഞ്ഞ ചില ലേബലുകള്‍) ഇത്തരം കാര്യങ്ങളിലൊന്നും തന്നെ സ്വന്തമായ അഭിപ്രായങ്ങള്‍ ഇല്ല എന്നത്‌ ആശ്ചര്യമായിരിക്കുന്നു.

ഏവൂരാനേ..
അരിന്ധം ചൌധരിയുടെ മാനേജ്‌മന്റ്‌ പാഠങ്ങള്‍ മാത്രമേ ഞാന്‍ വായിക്കാറുള്ളു. സമകാലിക സംഭവങ്ങളെക്കുറിച്ചൊക്കെ കക്ഷി പ്രതികരിക്കാറുണ്ടോ? അതില്‍ എങ്ങനെ, എളുപ്പത്തില്‍, ആരെക്കൊന്നും പണമുണ്ടാക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനുമുള്ള പാഠങ്ങളാണ്‌ കൂടുതലുള്ളത്‌. "Count your Chicken before they Hatch" എന്നതാണ്‌ പുള്ളിയുടെ പാഠം. അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെയും ബാലപാഠം അതു തന്നെ.

വാസ്തവത്തില്‍ എക്കണോമിസ്റ്റുകള്‍ക്കാണ്‌ ഈ ലോകത്തിന്റെ പോക്കിനെക്കുറിച്ച്‌ കുറച്ചെങ്കിലും പ്രവചനാത്മകമായ നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയൂ എന്നാണ്‌ എനിക്കു ഈയിടെയുണ്ടായ ഒരു തോന്നല്‍.

ഏവൂ, നമ്മളെയൊന്നും മറന്നില്ലല്ലോ. സന്തോഷം! അജ്ഞാതവാസത്തിലൊന്നുമല്ല.. നമ്മുടെ സമയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ വിറ്റു പോയില്ലേ. പ്രതിജ്ഞാബദ്ധത എന്നൊക്കെ ഞഞ്ഞാമിഞ്ഞാ പറയാമെങ്കിലും അലക്കൊഴിഞ്ഞു വേണ്ടേ ബാക്കി കാര്യങ്ങള്‍ എന്നതാണ്‌ സ്ഥിതി.