Thursday, May 31, 2007

ശവം തീനിക്കഴുകന്മാര്‍

ബുഷിന്റെ ജന്മസ്ഥലമായ ടെക്സാസ്‌ ആസ്ഥാനമായും, യു. ഏസ്‌. വൈസ്‌ പ്രസിഡന്റ്‌ ഡിക്ക്‌ ചെനി, മേധാവിയുമായി പ്രവര്‍ത്തിച്ചിരുന്ന ഹാലിബര്‍ട്ടന്‍ എന്ന എണ്ണസേവന കമ്പനിക്കാണ്‌ യുദ്ധാനന്തര ഇറാക്കിലെ എണ്ണക്കരാറുകള്‍, യു.എസ്‌ ഗവണ്‍മന്റ്‌ ഒപ്പിട്ടു നല്‍കിയത്‌. ഇതും യുദ്ധത്തിനു മാസങ്ങള്‍ മുമ്പാണെന്നോര്‍ക്കണം.

Evening Standard (UK), "Cheney under fire over spoils of war", 11 March 2003.
"THE company once headed by US Vice-President Dick Cheney is set to be a big corporate winner in the event of a war with Iraq that ended in US
victory."

"Reports in the Wall Street Journal suggested the contracts could be worth as much as $900m."

BBC News (UK), "US firms vie to rebuild Iraq", 10 March 2003.
"Aside from Halliburton unit Kellogg Brown and Root, they include Bechtel, Fluor, Louis Berger and Parsons. All five are US-owned and headquartered."


ഈ ഹാലിബര്‍ട്ടന്‍ എന്ന കമ്പനിക്കു ഇത്തരം ഗവണ്‍മന്റ്‌ കോണ്ട്രാക്റ്റുകളുടെ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്‌. താന്‍ തലവനായിരുന്ന ഈ കമ്പനിയിലുള്ള തന്റെ നിക്ഷേപങ്ങളിലൂടെ കണക്കില്ലാത്ത സാമ്പത്തികലാഭം ചെനിക്കുണ്ടാകും എന്നതാണു കണക്കു കൂട്ടലും.

"The new oilfields, when developed, could produce up to eight million barrels a day within a few years - thus rivalling Saudi Arabia, the present kingpin of oil."
Evening Standard, "Is this war all about oil?", 11 March 2003 (PM).
"In the past few days the United States has brought unprecedented financial pressure on other members of the UN Security Council - particularly Russia, so far without success - to join the war on Iraq."


ഇറാഖ്‌ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉറവിടമാണെന്നും അതിന്റെ ഭൂഗര്‍ഭ എണ്ണസ്രോതസുകള്‍ ഇനിയും തുറന്നിട്ടില്ല എന്നും അറിയുമ്പോള്‍, യുദ്ധാനന്തര ഇറാഖിലെ എണ്ണയാണ്‌ ഇനി ഭൂമിയിലെ ഏറ്റവും വലിയ എണ്ണ ഉറവിടമെന്നു അമേരിക്കന്‍ ഗവണ്‍മന്റ്‌ തിരിച്ചറിഞ്ഞതിലും അതു ആക്രമിച്ചു കീഴടക്കാന്‍ ആരോപണങ്ങളും ഉപജാപകങ്ങളും മെനഞ്ഞെടുത്തതിലും തികച്ചും അത്ഭുതപ്പെടാനേയില്ല.
Evening Standard, "Giants see post-war oil bonanza", 10 March 2003.
"President Saddam Hussein is believed to be sitting on reserves of at least 115bn barrels, the second-biggest in the world after Saudi Arabia."

തുടരുന്ന വായന...

  • BBC News, "Oil firms 'discuss Iraqi stake'", 12 March 2003.
    "Oil firms BP and Shell [both owned primarily by big investors in the US and the UK] have held discussions with the government over a possible stake in Iraq's oil reserves..."
  • Washington Post (USA), "Companies Selected to Bid on Iraq Reconstruction", 11 March 2003.
    "The Bush administration, preparing what would be the most ambitious U.S. rebuilding project since the aftermath of World War II, expects in coming days to award a construction contract worth hundreds of millions of dollars to begin remaking Iraq, U.S. officials said yesterday.""A few U.S. construction giants -- including the Bechtel Group Inc., Halliburton Co. and Fluor Corp. -- were invited to bid for the work..."
  • BBC News, "Analysis: Oil and the Bush cabinet", 29 January 2001.
    "What makes the new Bush administration different from previous wealthy cabinets is that so many of the officials have links to the same industry - oil."
  • BBC News, "Dick Cheney: Leading hawk", 10 September 2002.
    "The vice president has also been deeply involved in the oil industry for much of his career."
  • BBC News, "New Enron sleaze allegations", 8 October 2002.
    "The 'creative' accountancy of Arthur Andersen in Dick Cheney's firm Halliburton is now under official investigation."

Tuesday, May 22, 2007

മരണം വിതയ്ക്കുന്ന എണ്ണ വേട്ടക്കാരന്‍

ഇറാക്ക്‌ യുദ്ധത്തിലേക്കും അനന്തര നടപടികളിലേക്കും അമേരിക്കയെ നയിച്ച നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍, എണ്ണ തേടിയിറങ്ങിയ ഒരു വേട്ടക്കാരന്റെ കൌടില്യമാണെന്നുള്ളതിന്റെ വസ്തുതാപരമായ ചില തെളിവുകളിതാ ... ചിന്തിക്കുന്ന ജനസമക്ഷം സവിനയം സമര്‍പ്പിക്കുന്നു...

സെപ്റ്റംബര്‍ 11-നു ആറു മാസങ്ങള്‍ക്കു മുമ്പ്‌ 2001-ഏപ്രിലില്‍ തന്നെ ഇറാക്ക്‌ അധിനിവേശത്തിനു ബുഷ്‌ തീരുമാനമെടുത്തിരുന്നുവെന്നും, അതിനുള്ള ഔദ്യോഗിക കാരണം ഇറാക്കിന്റെ എണ്ണയിലെ പാശ്ചാത്യ ആധിപത്യം ഉറപ്പിക്കുക എന്നുള്ളതു മാത്രമായിരുന്നു എന്നതാണ്‌ ഒരു നഗ്ന സത്യം.


President Bush's Cabinet agreed in April 2001 that 'Iraq remains a destabilising influence to the flow of oil to international markets from the Middle East' and because this is an unacceptable risk to the US 'military intervention' is necessary.
Sunday Herald newspaper (UK),
"Official: US oil at
the heart of Iraq crisis"
, 6 October 2002.



ഈ സൈനിക തീരുമാനത്തിന്‌ 9/11 സംഭവങ്ങളുമായോ, ഭീകരതക്കെതിരായ യുദ്ധവുമായോ, ഐക്യരാഷ്‌ട്രസഭയുടെ ആയുധ നിരീക്ഷണവുമായോ, ഇറാഖ്‌ കൈവശം വെച്ചു എന്നാരോപിക്കുന്ന സമൂല നാശകാരികളായ ആയുധങ്ങളുമായോ, ഇറാഖികളുടെ മനുഷ്യാവകാശങ്ങളുമായോ, യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായി അമേരിക്കന്‍ ഗവണ്‍മന്റ്‌ ഉയര്‍ത്തിക്കാട്ടിയ മറ്റൊരു കാരണവുമായോ പുലബന്ധം പോലുമില്ല എന്നുള്ളതാണ്‌
യാഥാര്‍ത്യം.
യുദ്ധം മൂലം ലാഭം ലാക്കാക്കിയവര്‍ ആരെന്നു കൂടി അറിയുമ്പോഴാണ്‌ ചിത്രം പൂര്‍ത്തിയാവുക.ബുഷിന്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങളെ സാമ്പത്തികമായി പിന്തുണക്കുന്ന ചില കുത്തക എണ്ണ മുതലാളികമ്പനികള്‍ക്കും, ബുഷടക്കമുള്ള അധികാരികളില്‍ എണ്ണവ്യവസായത്തില്‍ വന്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കുമാണ്‌ ഇതിന്റെ ലാഭ പങ്ക്‌ എത്തിച്ചേരുക എന്നുള്ളതാണ്‌ പരമാര്‍ത്ഥം.യുദ്ധാനന്തരം ഇത്തരം എണ്ണ കമ്പനികളുടെ ലാഭവിഹിതം 50-ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നുള്ളതാണ്‌ സത്യവും.

Profits in the fourth quarter scored 50% to $4.09bn (£2.5bn), beating analyst expectations.

BBC News (UK), "Oil prices lift ExxonMobil", 30 January 2003

രാഷ്ട്രീയ നയതന്ത്രജ്ഞരും, നിരീക്ഷകരും എന്തൊക്കെ പറഞ്ഞാലും യുദ്ധം മൂലം അവര്‍ കേള്‍ക്കാനാഗ്രഹിച്ചത്‌ അവര്‍ക്കു കേള്‍ക്കാന്‍ സാധിച്ചു.

നിങ്ങളെന്തു വിശ്വസിക്കണമെന്നു തീരുമാനിക്കുന്നതിനു മുമ്പു ഈ യാഥാര്‍ത്ത്യങ്ങളിലേക്കും ഒന്ന്‌ കണ്ണോടിക്കുക.

Council on Foreign Relations, "Strategic Energy Policy Challanges for the 21st Century", April 2001

Links: സമാനമായ ചില ചിന്തകള്‍ കണ്ണൂസ് സമകാലികത്തില്‍ എഴുതിയിട്ടുണ്ട്